‘ഗാന്ധി-ഗോഡ്‌സെ: ഏക് യുദ്ധ്’ ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി

മുംബൈ: ‘ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ രാജ്കുമാർ സന്തോഷിക്ക് വധഭീഷണി. സംഭവത്തിൽ സന്തോഷി തിങ്കളാഴ്ച മുംബൈ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ വേണമെന്ന് സ്പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ സന്തോഷി ആവശ്യപ്പെടുകയായിരുന്നു. ‘ഗാന്ധി ഗോഡ്സെ: ഏക് യുദ്ധ്’ എന്ന തന്‍റെ ചിത്രത്തിന്‍റെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം ആളുകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതായും സന്തോഷി പരാതിയിൽ ആരോപിച്ചിരുന്നു. 

മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്സെ ഏക് യുദ്ധ്. ചിത്രത്തിന്‍റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. 

Read Previous

ട്വിറ്റർ വിലക്കിൽ നിന്നും മുക്തയായി കങ്കണ;’എമര്‍ജൻസി’യുടെ പിന്നണി ദൃശ്യങ്ങൾ വൈറൽ

Read Next

ലക്നൗവിൽ നാല് നില കെട്ടിടം തകർന്നുവീണ് 3 മരണം; അപകടകാരണം വ്യക്തമല്ല