ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചു, പ്രസിഡന്റ് പദവി പേരിന് മാത്രം: പ്രധാനമന്ത്രി

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ഗാന്ധി കുടുംബം അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഖർഗെ ഒരു വ്യക്തി മാത്രമാണ്. അദ്ദേഹത്തിന്‍റെ പ്രസിഡന്‍റ് പദവി പേരിന് വേണ്ടി മാത്രമുള്ളതാണ്. റിമോട്ട് കൺട്രോൾ ആരാണെന്ന് എല്ലാവർക്കും അറിയാം. ഖർഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെലഗാവിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

“കോൺഗ്രസ് എങ്ങനെയാണ് കർണാടകയെ വെറുക്കുന്നതെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. റായ്പൂർ പ്ലീനറി സമ്മേളനത്തിൽ മല്ലികാർജുൻ ഖർഗെയെ ഒരു കുടുംബം അപമാനിച്ചു. പാർട്ടി പ്രസിഡന്‍റും മുതിർന്ന നേതാവുമായ അദ്ദേഹം വെയിലത്ത് നിൽക്കുന്നത് കണ്ടു. ആരാണ് കുട ചൂടി നിന്നതെന്നും കണ്ടു. ഖർഗെ അപമാനിക്കപ്പെടുന്നത് കണ്ട് ഞാൻ അങ്ങേയറ്റം വേദനിച്ചു. സംസ്ഥാനത്തെ നേതാക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ്” മോദി പറഞ്ഞു.

എട്ട് കോടി കർഷകർക്ക് 16,000 കോടിയിലധികം രൂപയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ജൻധൻ ബാങ്ക്, കാർഷിക ലാബ്, കിസാൻ ക്രെഡിറ്റ് കാർഡ് തുടങ്ങി നിരവധി സംവിധാനങ്ങൾ കർഷകർക്കായി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

ത്രിപുരയും നാഗാലാൻഡും ബിജെപിക്ക്; എക്സിറ്റ് പോൾ പ്രവചനം

Read Next

ഓപ്പറേഷൻ പി. ഹണ്ട് ; 15 ഫോണുകൾ പിടികൂടി, കുട്ടികളുടെ ലൈംഗികത തിരഞ്ഞ 15 പേർക്കെതിരെ കേസ്