ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളുരു: റഷ്യയ്ക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ ആലോചിച്ച് ജി 7 രാജ്യങ്ങൾ. ബെംഗളൂരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങൾ യോഗം കൂടിയത് . നിലവിലെ ഉപരോധം മറികടക്കുന്നതിൽ നിന്ന് റഷ്യയെ തടയുന്നതിനുള്ള മാർഗങ്ങളും യോഗം ചർച്ച ചെയ്തു. ഉക്രൈനിലേക്ക് കൂടുതൽ ധനസഹായം നൽകുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
ഉക്രൈനിൽ സമാധാനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിടാനിരിക്കെയാണ് ജി 7 ചർച്ചകൾ നടന്നത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ.