ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുക്കുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജി20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതിൽ അഭിമാനിക്കുന്നതായി നിരവധിപ്പേർ കത്തെഴുതിയിരുന്നു. ഇതു നമുക്കു വലിയൊരു അവസരമാണ്. ആഗോള നന്മയിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ലഭിച്ച അവസരം പ്രയോജനപ്പെടുത്തണം.” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റായ ‘വിക്രം എസ്’ വിജയകരമായി വിക്ഷേപിച്ചതിൽ ഐഎസ്ആർഒയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ അയൽ രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നു. ഇന്ത്യയും ഭൂട്ടാനും ചേർന്ന് വികസിപ്പിച്ചെടുത്ത ഉപഗ്രഹം കഴിഞ്ഞ ദിവസം വിക്ഷേപിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.