ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗുജറാത്ത്: അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയ ആഗോള സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി രൂപീകരിച്ച ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഈ വർഷം ഇന്ത്യ അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ ജി 20 ടൂറിസം മന്ത്രിതല യോഗത്തിൽ ഇന്ത്യൻ ഗ്രാമീണ ടൂറിസത്തിനും ആർക്കിയോളജിക്കൽ ടൂറിസത്തിനും മുൻഗണന നൽകുമെന്ന് സർക്കാർ അറിയിച്ചു. ജി 20യുടെ ആദ്യ ടൂറിസം മന്ത്രിതല യോഗം നാളെ ഗുജറാത്തിലെ റാണ് ഓഫ് കച്ചിൽ നടക്കും.
റാണ് ഓഫ് കച്ചിൽ നടക്കുന്ന പരിപാടിയിൽ മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമം, നാഗാലാൻഡിലെ ഖോനോമ ഗ്രാമം, ധോലവീര തുടങ്ങിയ പൈതൃക സ്ഥലങ്ങൾ ഗ്രാമീണ, പുരാവസ്തു ടൂറിസത്തിന്റെ വിജയഗാഥകളായി പ്രദർശിപ്പിക്കും. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും വിജയകരവും നൂതനവുമായ സംരംഭങ്ങൾ ഇന്ത്യ ഉയർത്തിക്കാട്ടുമെന്ന് ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് വ്യക്തമാക്കി.
മധ്യപ്രദേശിലെ ലാഡ്പുര ഖാസ് ഗ്രാമത്തെ മികച്ച ഗ്രാമീണ ടൂറിസം ഗ്രാമമായി യുഎൻഡബ്ല്യുടിഒ തിരഞ്ഞെടുത്തിരുന്നു.
ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിൽ സംസ്ഥാന സർക്കാർ ലാഡ്പുര ഖാസ് ഗ്രാമത്തിൽ ഹോം സ്റ്റേകൾ നിർമ്മിച്ചിട്ടുണ്ട്.