ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബ്രസീലിൽ മുൻ പ്രസിഡന്‍റ് ജൈര്‍ ബോൾസൊനാരോയുടെ അനുയായികളുടെ പ്രതിഷേധത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പാരമ്പര്യങ്ങളെ ബഹുമാനിക്കേണ്ടതുണ്ടെന്നും മോദി ട്വീറ്റ് ചെയ്തു.
ബ്രസീലിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങളിൽ വലിയ ആശങ്കയുണ്ട്. ജനാധിപത്യ പാരമ്പര്യങ്ങളെ എല്ലാവരും ബഹുമാനിക്കണം. ബ്രസീല്‍ ഭരണകൂടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ബ്രസീലിയൻ പ്രസിഡന്‍റ് ലുല ഡാ സിൽവയെ ടാഗ് ചെയ്താണ് മോദി ട്വീറ്റ് ചെയ്തത്.
ലുല ഡ സിൽവ അധികാരമേറ്റ് ഒരാഴ്ചയ്ക്ക് ശേഷമാണ് ബ്രസീലിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഒക്ടോബർ 30ന് നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്നാരോപിച്ച് ആയിരക്കണക്കിന് ബോൾസൊനാരോ അനുയായികൾ പാർലമെന്‍റ് മന്ദിരം വളയുകയും പ്രസിഡന്‍റിന്‍റെ കൊട്ടാരവും സുപ്രീം കോടതിയും ആക്രമിക്കുകയും ചെയ്തിരുന്നു.