ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബെംഗളൂരു: കോൺഗ്രസിൽ അന്തിമ അധികാരം പ്രസിഡന്റിനായിരിക്കുമെന്ന് രാഹുൽ ഗാന്ധി. പുതിയ പ്രസിഡന്‍റിന് തന്‍റെ നിർദ്ദേശങ്ങൾ ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്‍റെ പുതിയ തീരുമാനങ്ങൾ പുതിയ പ്രസിഡന്‍റായിരിക്കും എടുക്കുക. അതിൽ തന്‍റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല.
തന്‍റെ പ്രവർത്തന മണ്ഡലം പുതിയ പ്രസിഡന്‍റിന് തീരുമാനിക്കാം. ഖാർഗെയും തരൂരും മിടുക്കരാണ്. ഇരുവരും കോൺഗ്രസിനെ മുന്നോട്ട് നയിക്കാൻ അർഹതയും കഴിവുമുള്ളവരാണെന്നും രാഹുൽ പറഞ്ഞു.
അതേസമയം ശശി തരൂരിന് ലഭിച്ച വോട്ടുകൾ പാർട്ടിയിലെ പരിഷ്കാരങ്ങളുടെ സൂചനയാണെന്ന് കാർത്തി ചിദംബരം പറഞ്ഞു. ഉദയ്പൂർ പ്രഖ്യാപനങ്ങൾ യാഥാർത്ഥ്യമാകും. ഖാർഗെയ്ക്ക് അഭിനന്ദനങ്ങളെന്നും കാർത്തി പറഞ്ഞു.