ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: വിദൂരവിദ്യാഭ്യാസത്തിനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും യു.ജി.സി അംഗീകാരം നൽകി. വിദൂര, ഓണ്‍ലൈന്‍ കോഴ്സുകളെ യുജിസി അംഗീകൃത സ്ഥാപനങ്ങൾ വഴി റെഗുലർ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കും. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാമുകളുടെയും ഓൺലൈൻ പ്രോഗ്രാമുകളുടെയും ഇരുപത്തി രണ്ടാം റെഗുലേഷന്‍ പ്രകാരമാണ് പുതിയ മാറ്റം.
2014 ലെ ഡിഗ്രികളുടെ സ്പെസിഫിക്കേഷനെക്കുറിച്ചുള്ള യുജിസി വിജ്ഞാപനത്തിന് അനുസൃതമായ ഓപ്പൺ, ഡിസ്റ്റൻസ് പഠനങ്ങൾ സാധാരണ കോഴ്സുകൾക്ക് തുല്യമായി പരിഗണിക്കപ്പെടുന്നു. പത്രക്കുറിപ്പിലാണ് യുജിസി ഇക്കാര്യം വ്യക്തമാക്കിയത്. യുജിസി സെക്രട്ടറി രജനീഷ് ജെയിനിന്‍റെ പേരിലാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. കോവിഡ് -19 മഹാമാരിയെ നേരിടാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസത്തിലും വിദൂര പഠന വിദ്യാഭ്യാസത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഓൺലൈൻ, വിദൂര പഠന രീതികളിലൂടെ ആളുകൾ ഡിഗ്രികൾ തിരഞ്ഞെടുക്കുന്നത് തുടരുമെന്ന് യുജിസിയുടെ പ്രഖ്യാപനം ഊന്നിപ്പറയുന്നു.