ജർമ്മനിയിൽ നിന്ന് ‘ആകാശമായവളേ’; കാസ്മേയുടെ ആലാപനം വൈറലാവുന്നു

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘വെള്ളം’ എന്ന ചിത്രത്തിലെ മനോഹരമായ ഗാനമാണ് ‘ആകാശമായവളെ’. ബിജിബാൽ ചിട്ടപ്പെടുത്തിയ ഗാനം മലയാളികൾ ഹൃദയംഗമമായാണ് സ്വീകരിച്ചത്. ഷഹബാസ് അമൻ പാടിയ ഗാനം ഇപ്പോൾ കടൽ കടന്ന് ജർമ്മനിയിൽ എത്തിയിരിക്കുന്നു.

ജർമ്മൻ സിങ്ങർ കാസ്മെ ‘ആകാശമായവളെ’ പാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. യൂട്യൂബിൽ കേട്ടാണ് കാസ്മെ ഈ മലയാളം ഗാനം പഠിച്ചത്. കാസ്മെ പാടുന്ന വീഡിയോ ‘വെള്ളം’ സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ഫേസ്ബുക്കിൽ പങ്കുവച്ചു.

ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം ആളുകൾ ‘ആകാശമയവളെ’ എന്ന ഗാനം ഇഷ്ടപ്പെടുന്നുവെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. ഗസൽ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമൻ ആലപിച്ച ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Read Previous

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

Read Next

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ പ്രതികൾക്കായി തെരച്ചിൽ