വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് പരമാവധി 100 പേര്‍ക്ക് പങ്കെടുക്കാം: സാമൂഹിക അകലം പാലിക്കണം

കാസർകോട്: കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന്   ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്കും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍    നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമേ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുവെന്ന്   ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു.

പ്രര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം.

Read Previous

പോലീസ് ബസ്സിൽ പോലീസുദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള അകലമില്ലാ യാത്ര

Read Next

റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസ്