തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സൗജന്യ വാദ്ഗാനങ്ങളുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന് വിട്ടു. വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുന്നതാണ് ഉചിതമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു.

ഒരു ജനാധിപത്യ രാജ്യത്ത്, സമ്പൂർണ്ണ അധികാരം വോട്ടർമാർക്കാണെന്നത് നിഷേധിക്കാൻ കഴിയില്ലെന്നും പാർട്ടികളെയും സ്ഥാനാർത്ഥികളെയും തിരഞ്ഞെടുക്കുന്നത് വോട്ടർമാരാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായി വാദം കേൾക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കാൻ കോടതി നേരത്തെ സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് സൗജന്യങ്ങളല്ല, മറിച്ച് ജനങ്ങൾക്കുളള ക്ഷേമ നടപടികളാണെന്നാണ് ചില രാഷ്ട്രീയ പാർട്ടികൾ വാദിച്ചത്.

K editor

Read Previous

കോടികൾ വാരിയ ‘കനാ യാരി’ ഗായകൻ കൈക്കുഞ്ഞുമായി തെരുവില്‍

Read Next

ചരിത്രത്തിലാദ്യം ; സുപ്രീം കോടതി നടപടികൾ ഇന്ന് തത്സമയം സംപ്രേഷണം ചെയ്യുന്നു