ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പശ്ചിമ ബംഗാൾ: ജനവാസമുള്ള പ്രദേശങ്ങളിൽ ആനകൾ പ്രവേശിച്ച് വിളകൾ നശിപ്പിക്കുന്ന നിരവധി റിപ്പോർട്ടുകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ, കാട്ടാന ആശുപത്രി വാർഡിൽ കയറീയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പശ്ചിമബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. കാട്ടാനകൾ ആശുപത്രി വാർഡിൽ കയറി ഇടനാഴിയിലൂടെ സ്വതന്ത്രമായി വിഹരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
വാർഡിന്റെ ഇടനാഴികളിലൂടെ ആനകൾ യാതൊരു ഭയവുമില്ലാതെ നടക്കുന്ന ദൃശ്യങ്ങൾ ആശുപത്രിയിലുണ്ടായിരുന്നവരാണ് മൊബൈൽ ഫോണിൽ പകർത്തിയത്. ഇടനാഴിയുടെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്കിടെ കയറാൻ ആനകൾ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. മൂന്ന് കാട്ടാനകളാണ് സൈനിക കന്റോൺമെന്റിനുള്ളിലെ ആശുപത്രി വാർഡിൽ എത്തിയത്.