കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഉപയോഗിച്ച് തട്ടിപ്പ്; ഒടിപി ചോദിച്ച് പണം തട്ടിയെടുത്തു

കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ഉപയോഗിച്ച് തട്ടിപ്പ്. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി സ്വദേശി ഷിജിക്കാണ് കഴിഞ്ഞ ഒരു മാസമായി വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും പണമടയ്ക്കാൻ ഒരു നമ്പറിൽ വിളിക്കണമെന്നുമുള്ള സന്ദേശം ലഭിച്ചത്.

വൈദ്യുതി ബിൽ അടച്ചിട്ടില്ലെന്നും ആധാർ നമ്പർ വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിക്കുകയോ പണം അടയ്ക്കുകയോ വേണമെന്നും അല്ലാത്തപക്ഷം കണക്ഷൻ വിച്ഛേദിക്കപ്പെടുമെന്നും കാണിച്ച് എസ്എംഎസ്, വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയാണ് തട്ടിപ്പ്. സന്ദേശത്തിലെ ലിങ്ക് തുറന്നാൽ അത് കെ.എസ്.ഇ.ബി വെബ്‌സൈറ്റിലാണ് ചെന്നെത്തുക.

സന്ദേശം ലഭിച്ചതിന് ശേഷം ഷിജി ആ നമ്പറിലേക്ക് തിരികെ വിളിച്ചെങ്കിലും ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് അതിലൂടെ 10 രൂപ അയയ്ക്കാൻ ഷിജിയോട് ആവശ്യപ്പെട്ടു. പണം അടച്ച ശേഷം ഫോണിലേക്ക് വന്ന ഒ.ടി.പി ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ഒടിപി നൽകുകയുമായിരുന്നു.

Read Previous

മധു വധക്കേസ് ; ഇന്നുമുതല്‍ അതിവേഗ വിചാരണ

Read Next

ബിഹാറിൽ വിശാലസഖ്യ സർക്കാർ ഇന്ന് അധികാരത്തിലേറും