ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പുമന്ത്രി വി അബ്ദുറഹ്‌മാനെതിരെ നടത്തിയ പരാമര്‍ശം പിൻവലിക്കുന്നുവെന്ന് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ്. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായും പരാമർശം നാക്കുപിഴയാണെന്നും, അതിൽ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും രാജ്യവിരുദ്ധരാണെന്ന അബ്ദുറഹ്‌മാന്റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാര വിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പ്രസ്താവനയിലൂടെ അറിയിച്ചു.
ന്യൂനപക്ഷങ്ങള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ടെങ്കിൽ അതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫാ. തിയോഡോഷ്യസിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.