ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലരവയസ്സുകാരൻ മരിച്ചു

കാഞ്ഞങ്ങാട്:  ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാലരവയസ്സുകാരൻ മരിച്ചു. അജാനൂർ കടപ്പുറത്തെ മഹേഷ്- വർഷ ദമ്പതികളുടെ മകൻ അദ്വൈതാണ് ഇന്ന് രാവിലെ കുന്നുമ്മലിലെ സ്വകാര്യാശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ചശേഷം കുട്ടി ഛർദ്ദിച്ചിരുന്നു. മാതാവ് വർഷയ്ക്കും ഛർദ്ദി അനുഭവപ്പെട്ടു. രാവിലെ 9.30 മണിയോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും, 10.30 മണിയോടെ മരണപ്പെടുകയായിരുന്നു. വർഷ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. നിസാൻ അദ്വൈതിന്റെ ഏക സഹോദരനാണ്.

Read Previous

അമ്പലത്തറ നൗഷീറയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു

Read Next

ഗൂഢാലോചന വാദവുമായി ഖമറുദ്ദീൻ