മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; ഗുരുതര പരിക്ക് 

മലപ്പുറം: താനാളൂരിൽ നാലുവയസുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റു. റഷീദിന്‍റെയും റസിയയുടെയും മകൻ മുഹമ്മദ് റിസ്വാന് ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് വച്ചാണ് തെരുവുനായകൾ കൂട്ടത്തോടെ കുട്ടിയെ ആക്രമിച്ചത്.

കുട്ടിയുടെ തലയിലും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റു. തലയുടെ ഒരു ഭാഗം കടിച്ചുപറിച്ച നിലയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.

രാവിലെ ആറ് മണിയോടെ കളിക്കുന്നതിനിടെ വീടിന് സമീപത്ത് വച്ചാണ് കുട്ടിയെ ആറ് തെരുവുനായ്ക്കൾ ആക്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് അച്ഛനും സഹോദരനും ഓടിയെത്തി കുട്ടിയെ രക്ഷപ്പെടുത്തി.

Read Previous

നിയമനവിവാദങ്ങൾ പരിശോധിക്കാന്‍ സിപിഎം തീരുമാനം

Read Next

രഹസ്യ രേഖകള്‍ ചോര്‍ത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍