കണ്ണൂരിൽ വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷണം നൽകി; സേനയിൽ അമർഷം

കണ്ണൂർ : കണ്ണൂരിൽ ഒരു വിവാഹത്തിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ച സംഭവം പൊലീസിനുള്ളിൽ വലിയ രോഷം സൃഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അസോസിയേഷൻ പരാതി നൽകി. പോലീസിനെ പ്രദർശനമാക്കരുതെന്ന് ഓഫീസേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. അവർ സംസ്ഥാന പോലീസിന് വിഐപിയാകണമെന്നില്ല. അതിനു ശേഷം വിഐപി പരിവേഷം ധരിച്ചവർ പ്രതികളായി മാറുകയും ആരോപണങ്ങൾ ശരിവച്ചതിന്‍റെ പേരിൽ പലരും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.

Read Previous

രണ്ടിടങ്ങളിൽ നിന്നായി 14.13 ഗ്രാം എം.ഡി.എം.ഏ പിടികൂടി

Read Next

യു.എ.ഇയിൽ കനത്ത മഴ: മരിച്ച രണ്ട് പേരെ കുറിച്ച് വിവരമില്ല, മഴ തുടരും