ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും

ന്യൂഡൽഹി: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. ത്രിപുരയിൽ ഒഴിവുവന്ന ഏക രാജ്യസഭാ സീറ്റിലേക്കാണ് ബിപ്ലബ് കുമാർ ദേബിന്‍റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയാകനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ്. മുൻ ധനമന്ത്രി ഭാനുലാൽ സഹയാണ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി.

Read Previous

സൗജന്യ കോളിംഗ് അവസാനിക്കാൻ സാധ്യത, തീരുമാനം എടുക്കാൻ ട്രായ്

Read Next

മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍; സ്ട്രീമിംഗ് 2024ല്‍