മുൻകാല തെന്നിന്ത്യൻ സംഘട്ടന സംവിധായകൻ‌ ജൂഡോ രത്നം അന്തരിച്ചു

ചെന്നൈ: മുൻ ദക്ഷിണേന്ത്യൻ സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം (93) അന്തരിച്ചു. വെല്ലൂരിലെ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500 ലധികം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എംജിആർ, ജയലളിത, എൻടിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങി നിരവധി മലയാള ചിത്രങ്ങൾക്കു വേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ചു. 2013 ൽ ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി. രജനീകാന്തിനെയും കമൽഹാസനെയുമൊക്കെ സംഘട്ടനം പരിശീലിപ്പിച്ചിട്ടുണ്ട്.

K editor

Read Previous

വെള്ളപ്പൊക്കത്തെപ്പറ്റി പ്രസംഗിച്ച് സ്വാമി; മൈക്ക് പിടിച്ചെടുത്ത് കര്‍ണാടക മുഖ്യമന്ത്രി

Read Next

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം ‘എൽ.ജി.എം’ ആരംഭിച്ചു; കഥയെഴുതി സാക്ഷി