മുന്‍ എംഎല്‍എയും കോൺഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായ പുനലൂർ മധു അന്തരിച്ചു. അദ്ദേഹത്തിന് 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.

കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1991 ൽ പുനലൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.

Read Previous

നാഷണൽ ഗെയിംസ്; നയന ജെയിംസിലൂടെ കേരളത്തിന് വീണ്ടും സ്വർണം

Read Next

വിദ്യാർത്ഥികൾക്ക് നൽകിയ ഓഫർ ലെറ്റർ ഐടി കമ്പനികൾ മടക്കി വാങ്ങിയതായി റിപ്പോർട്ട്