ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വായ്പാ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു. 2011-2019 കാലയളവിൽ വീഡിയോകോൺ ഗ്രൂപ്പിനും അനുബന്ധ സ്ഥാപനങ്ങൾക്കും ചന്ദ കൊച്ചാറും ദീപക് കൊച്ചാറും അനധികൃതമായി വായ്പ അനുവദിച്ചെന്നാണ് കേസ്.
ഐസിഐസിഐ ബാങ്ക് നയങ്ങളും ബാങ്കിംഗ് നിയമങ്ങളും പാലിക്കാതെ 3,250 കോടി രൂപയുടെ വായ്പകളാണ് ഇവർ വിതരണം ചെയ്തത്. അന്ന് ചന്ദ കൊച്ചാർ ഐസിഐസിഐ ബാങ്കിന്‍റെ മേധാവിയും മാനേജിംഗ് ഡയറക്ടറുമായിരുന്നു. ചന്ദ കൊച്ചാർ വായ്പ അനുവദിക്കുന്ന സമിതിയുടെയും ഭാഗമായിരുന്നു.
വീഡിയോകോൺ ഗ്രൂപ്പിന് പുറമെ ന്യൂപവർ റിന്യൂവബിൾസ്, സുപ്രീം എനർജി, വീഡിയോകോൺ ഇന്‍റർനാഷണൽ ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ കമ്പനികൾക്കും സമാനമായ രീതിയിൽ വായ്പകൾ അനുവദിച്ചിരുന്നു. 2018 മാർച്ചിൽ ഐസിഐസിഐ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ കൊച്ചാറിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 2018 ഒക്ടോബറിൽ രാജിവച്ചിരുന്നു.