ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി (76) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടർച്ചയായി ആറ് തവണ ആലുവയിൽ നിന്ന് എം.എൽ.എയായിരുന്നു.
1946 മാർച്ച് 17ന് ആലുവ പാലസ് റോഡ് ചിത്ര ലൈനിൽ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി ജനിച്ചു. കെ.എസ്.യു എറണാകുളം പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്‍റ്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെ.ടി.ഡി.സി ഡയറക്ടർ ബോർഡ് അംഗം, സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1973-ൽ അദ്ദേഹം എ.ഐ.സി.സി അംഗമായി. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ്. ഭാര്യ: പി.എം നസീം ബീവി.
കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അന്‍വര്‍ സാദത്തിനെതിരെ കെ.മുഹമ്മദലിയുടെ മരുമകൾ ഷെൽന നിഷാദിനെ സി.പി.എം രംഗത്തിറക്കിയിരുന്നു.