മുൻ നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു; വിവാഹനിശ്ചയം ഇന്ന്

മുൻ നടിയും യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂർവ ബോസ് വിവാഹിതയാകുന്നു. ധിമൻ തലപത്രയാണ് വരൻ. ഇന്നായിരുന്നു വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

കൊച്ചി സ്വദേശിയായ അപൂർവ മലർവാടി ആർട്സ് ക്ലബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാണ് അപൂർവ യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. സ്വിറ്റ്സർലൻഡിലെ ജനീവയിലാണ് അപൂർവ ഇപ്പോൾ താമസിക്കുന്നത്.

Read Previous

വിരമിക്കൽ സൂചന നൽകി ആരോൺ ഫിഞ്ച്

Read Next

കേരളത്തിൽ പിടിക്കാൻ ബിജെപി; ചുമതല കേന്ദ്രമന്ത്രിമാർക്ക്