രഹസ്യ രേഖകള്‍ ചോര്‍ത്തിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹണി ട്രാപ്പിൽ കുടുങ്ങിയ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ പാക് യുവതിക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്ന് ഡൽഹി പോലീസ് ക്രൈംബ്രാഞ്ച്. ജവഹർലാൽ നെഹ്റു ഭവനിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡ്രൈവർ ശ്രീകൃഷ്ണയെ ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശകാര്യ മന്ത്രാലയത്തിന്‍റെ മള്‍ട്ടിടാസ്‌കിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. പൂനം ശർമ എന്ന പാക് യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിനൊടുവിലാണ് ഇയാൾ രഹസ്യ രേഖകൾ കൈമാറിയതായി കണ്ടെത്തിയത്.

Read Previous

മലപ്പുറത്ത് നാലുവയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു; ഗുരുതര പരിക്ക് 

Read Next

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ നവംബര്‍ 25ന് തിയേറ്ററുകളിലെത്തും