ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: 2020-21 അധ്യയന വർഷത്തെ സ്കൂളുകളുടെ പ്രവർത്തന ഗുണനിലവാര സൂചികയിൽ കേരളം മികവ് പുലർത്തി. മറ്റ് ആറ് സംസ്ഥാനങ്ങളോടൊപ്പം രണ്ടാം സ്ഥാനത്താണ് (ലെവൽ-2). തുടർച്ചയായ രണ്ടാം തവണയാണ് കേരളം ലെവൽ രണ്ടിലെത്തുന്നത്.
മൊത്തം 1000 പോയിന്‍റുകളിൽ വിവിധ പാരാമീറ്ററുകൾ അനുസരിച്ച് 900-950 പോയിന്‍റ് നേടിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. പഞ്ചാബ്, ചണ്ഡിഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതിൽ ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആദ്യമായി ലെവൽ 2 ൽ ഇടംപിടിച്ചു. ഒരു സംസ്ഥാനത്തിനും 951-1000 പോയിന്‍റുകൾക്ക് (ലെവൽ-1) ഇടയിൽ റാങ്ക് ലഭിച്ചിട്ടില്ല.
669 പോയിന്‍റുമായി അരുണാചൽ പ്രദേശാണ് (ലെവൽ -7) ഏറ്റവും പിന്നിലുള്ളത്. 2019-’20 ൽ 545 പോയിന്‍റുമായി എട്ടാം ലെവലിലായിരുന്ന കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് ഈ വർഷം 844 പോയിന്‍റുമായി നാലാം നിലയിലേക്ക് ഉയർന്നു.