ചരിത്രത്തിലാദ്യം ; സുപ്രീം കോടതി നടപടികൾ ഇന്ന് തത്സമയം സംപ്രേഷണം ചെയ്യുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ചീഫ് ജസ്റ്റിസ് അവസാന വിധിപ്രസ്താവങ്ങള്‍ നടത്തുന്നത് സംപ്രേഷണം ചെയ്തുകൊണ്ടാണ് തത്സമയ സംപ്രേഷണം ആരംഭിച്ചത്. ഇന്ന് മൂന്ന് വിധിപ്രസ്താവങ്ങളാണ് അദ്ദേഹം പുറപ്പെടുവിക്കുക. ഇതിനുശേഷം രമണയുടെ യാത്രയയപ്പ് ചടങ്ങും നടക്കും. ചരിത്രത്തിലാദ്യമായാണ് സുപ്രീം കോടതിയുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യുന്നത്.

Read Previous

തിരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനം ; കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു

Read Next

ക്രമസമാധാനം ഉറപ്പാക്കണം; വിഴിഞ്ഞം സമരത്തിൽ സർക്കാരിനോടു ഹൈക്കോടതി