വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും എം.ജി. സർവകലാശാല സന്ദർശിക്കാൻ അവസരം ഒരുക്കും

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്മെന്‍റുകളും പഠന കേന്ദ്രങ്ങളും സന്ദർശിക്കാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എൻജിഒകൾ, വ്യാവസായിക യൂണിറ്റുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവസരമുണ്ട്. ഓഗസ്റ്റ് 26ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പൊതുപ്രവേശനം അനുവദിക്കും. സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ പ്രവർത്തനങ്ങളും ഗവേഷണ സൗകര്യങ്ങളും പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ഗവേഷണശാല, ലൈബ്രറി, മ്യൂസിയം, ശാസ്ത്രപ്രദർശനങ്ങൾ, ഫോട്ടോ/പോസ്റ്റർ എക്സിബിഷൻ, ബോധവത്കരണ ക്ലാസുകൾ, യോഗ/മനഃശാസ്ത്ര പരിശീലനം, സെമിനാറുകൾ/സംവാദങ്ങൾ, പുസ്തകമേള തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

K editor

Read Previous

മകന്റെ സ്‌കൂളിലെ പരിപാടിക്കായി ഒരുമിച്ച് ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദര്‍ശനയും

Read Next

‘വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം’