ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിവരുന്ന ഓരോ 100 രൂപയിലും കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവരുന്നത് 48.2 രൂപ. ഇത് 15 വർഷം മുമ്പുള്ളതിനേക്കാൾ കുറവാണ്, പക്ഷേ ആഗോള ശരാശരിയേക്കാൾ കൂടുതലുമാണ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് എസ്റ്റിമേറ്റ്സ് ഫോർ ഇന്ത്യ (2018-19) റിപ്പോർട്ട് പ്രകാരം, ചില സംസ്ഥാനങ്ങളിലെ ആരോഗ്യ പരിപാലനത്തിന്‍റെ ചെലവ് ഇതിലും ഇരട്ടിയാണ്.
2018-19 സാമ്പത്തിക വർഷത്തിൽ 5.9 ലക്ഷം കോടി രൂപയാണ് ഇന്ത്യക്കാർ ചികിത്സയ്ക്കായി ചെലവഴിച്ചത്. 2004-05 വര്‍ഷത്തില്‍ ചികിത്സകള്‍ക്കായി കുടുംബങ്ങള്‍ക്ക് നേരിട്ട് ചെലവഴിക്കേണ്ടിവന്നത് മൊത്തം ആരോഗ്യ ചെലവിന്റെ 69.4 ശതമാനമാണ്. 2013-14ൽ 64.2 ശതമാനമായിരുന്നു.