തിരുപ്പൂർ ശിശുഭവനില്‍ ഭക്ഷ്യവിഷബാധ; 3 മരണം, 11 പേര്‍ ചികിത്സയിൽ

ചെന്നൈ: തിരുപ്പൂരിലെ ശിശുഭവനിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് വയസിനും 13 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.

ബുധനാഴ്ച രാത്രിയാണ് കുട്ടികൾ രസംചോറും ലഡ്ഡുവും കഴിച്ചത്. ഇതേതുടർന്ന് കുട്ടികളിൽ ചിലർ ഛർദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം ആരോഗ്യനില വഷളായതായും കുട്ടികളിൽ ചിലർ ബോധരഹിതരായതായും റിപ്പോർട്ട് ഉണ്ട്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടികൾ ചികിത്സയിൽ കഴിയുന്ന ആശുപത്രി സന്ദർശിച്ച തിരുപ്പൂർ ജില്ലാ കളക്ടർ എസ് വിനീത് പറഞ്ഞു.

Read Previous

വന്ദേ ഭാരത് എക്‌സ്പ്രസ് കന്നുകാലിക്കൂട്ടത്തെ ഇടിച്ചു; മുന്‍ഭാഗം തകര്‍ന്നു

Read Next

വളർത്തു മൃഗങ്ങൾക്കൊപ്പം ഒരുമിച്ച് യാത്ര അനുവദിച്ച് ആകാശ എയർ