ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സംസ്ഥാനങ്ങള്‍ക്കുള്ള അരി വിതരണത്തില്‍ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. അശാസ്ത്രീയമായ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ കൈക്കൊള്ളുന്നത്. കേരളത്തിന് ആവശ്യമായ അളവിൽ അരി നൽകുന്ന കാര്യത്തിൽ കേന്ദ്രം നിലപാട് സ്വീകരിക്കണമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.
വിതരണം ചെയ്യുന്ന അരിയുടെ അളവ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് ആവശ്യത്തിന് അരി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സമീപിച്ചിരുന്നു. കേരളത്തിന് കൂടുതൽ അരി അനുവദിക്കില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് കേന്ദ്ര സർക്കാർ തീരുമാനങ്ങൾ എടുക്കണമെന്ന് ജി.ആർ. അനിൽ പറഞ്ഞു.
വരും ദിവസങ്ങളിൽ അരിയുടെ വിലയിൽ വലിയ വര്‍ധനവാണ് രാജ്യത്തെ കാത്തിരിക്കുന്നത്. ഈ സാഹചര്യം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഈ സീസണിൽ രാജ്യത്തെ അരി ഉൽപാദനത്തിൽ 12 ദശലക്ഷം ടണ്ണിന്റെ കുറവുണ്ട്. രാജ്യത്തെ നാല് പ്രധാന നെൽ ഉത്പാദക സംസ്ഥാനങ്ങളിൽ വിളവ് കുത്തനെ ഇടിഞ്ഞു.