ഖത്തറില്‍ ഞായറാഴ്ച വരെ മൂടൽമഞ്ഞിന് സാധ്യത; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം

ദോഹ: ഞായറാഴ്ച വരെ ഖത്തറിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിലും അതിരാവിലെയും രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വാഹനമോടിക്കുന്നവർ ഈ സമയത്ത് ജാഗ്രത പാലിക്കണം.

ഒക്ടോബർ 26 ന് ആരംഭിച്ച ഈ കാലാവസ്ഥ ഒക്ടോബർ 30 ഞായറാഴ്ച വരെ തുടരും. മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ ദൂരക്കാഴ്ച രണ്ട് കിലോമീറ്ററിൽ താഴെയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പൊതുവെ, രാജ്യത്തെ കാലാവസ്ഥ പകൽ സമയത്ത് താരതമ്യേന ചൂടുള്ളതായിരിക്കും. അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. 

K editor

Read Previous

സമൂഹമാധ്യമ ഉപയോക്താക്കളുടെ പരാതി കേൾക്കാൻ കമ്മിറ്റി

Read Next

രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തു; മോദി രാജ്യസ്നേഹിയെന്ന് വ്ളാദിമിർ പുടിൻ