വളർത്തു മൃഗങ്ങൾക്കൊപ്പം വിമാനയാത്ര; ബുക്കിംഗ് ആരംഭിച്ച് ആകാശ

ന്യൂ ഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ ഇന്ന് മുതൽ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 നവംബർ 1 മുതൽ യാത്രക്കാർക്ക് വളർത്തുമൃഗങ്ങളുമായി യാത്ര ചെയ്യാൻ കഴിയുമെന്ന് ആകാശ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വളർത്തുമൃഗങ്ങൾക്ക് യാത്ര ക്രമീകരിക്കുന്നതിന് എയർലൈൻ ചില നിബന്ധനകൾ മുന്നോട്ട് വച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോഗ്രാമിൽ കവിയരുതെന്നാണ് പ്രധാന നിർദ്ദേശം. വളർത്തുമൃഗത്തിന്‍റെ ഭാരം 7 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ, കാർഗോ വിഭാഗത്തിൽ യാത്ര ചെയ്യിപ്പിക്കേണ്ടതായി വരും എന്നും എയർലൈൻ അറിയിച്ചു. കൂടാതെ, വളർത്തുമൃഗങ്ങളിൽ, പൂച്ചകളെയും നായ്ക്കളെയും മാത്രമേ ഒപ്പം യാത്ര ചെയ്യാൻ അനുവദിക്കൂ.

Read Previous

കോടതി കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി സൗദി സുപ്രീം കോടതി ഡിജിറ്റൈസേഷൻ പദ്ധതി പൂർത്തിയാക്കി

Read Next

ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കാൻ ഭാരത് ഇലക്ട്രോണിക്‌സും എച്ച് എ എലും