ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: റഷ്യയിൽ നിന്ന് പുലർച്ചെ ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഫോണിലൂടെ ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടർന്ന് യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഒഴിപ്പിച്ചു. അന്വേഷണം നടന്നുവരികയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്ന് പുലർച്ചെ 3.20ന് ഡൽഹിയിലെത്തി.
ഡൽഹി പൊലീസിന്‍റെ നോട്ടീസ്
“ഇന്നലെ രാത്രി മോസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിൽ ബോംബ് ഭീഷണി ഉള്ളതായി സന്ദേശം ലഭിച്ചിരുന്നു. പുലർച്ചെ 3.20 ഓടെയാണ് വിമാനം ഡൽഹിയിൽ എത്തിയത്. വിമാനത്തിൽനിന്ന് എല്ലാ യാത്രക്കാരെയും ക്രൂ അംഗങ്ങളെയും ഇറക്കി. വിമാനത്തിൽ പരിശോധനയും അന്വേഷണവും നടത്തിവരുന്നു”.