പതാകകൾ പമ്പിൽ നൽകാം; ഫ്ലാഗ് കളക്ഷൻ ഡ്രൈവുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

മുംബൈ : ദേശസ്നേഹത്തിന്‍റെ മറ്റൊരു പ്രവർത്തിയുമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലിന്‍റെ മുംബൈ ഡിവിഷൻ അവരുടെ ദേശീയ പതാക ശേഖരണ യജ്ഞത്തെക്കുറിച്ചുള്ള ഇൻഫോഗ്രാഫിക് പോസ്റ്ററിലൂടെ ശ്രദ്ധ നേടുകയാണ്. അടുത്തുള്ള പെട്രോൾ പമ്പുകളിൽ ഉപയോഗത്തിലില്ലാത്ത പതാകകൾ തിരികെ നൽകണമെന്ന് എല്ലാ പൗരൻമാരോടും അഭ്യർത്ഥിച്ച് കൊണ്ടാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പോസ്റ്റർ.
നിങ്ങൾ ഉപയോഗിച്ച ദേശീയ പതാകകൾ അടുത്തുള്ള ഇന്ത്യൻ ഓയിൽ പമ്പിലേക്ക് കൈമാറുക. നല്ല പതാകകൾ സൂക്ഷിച്ചുവെച്ച് മറ്റുള്ളവ ബഹുമാനത്തോടെ ഡിസ്പോസ് ചെയ്യുന്നതായിരിക്കും എന്നാണ് പോസ്റ്ററിന്റെ പൂർണ്ണ രൂപം.

Read Previous

ഷോപ്പിയാനില്‍ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം

Read Next

അനശ്വര രാജൻ ചിത്രം മൈക്ക് ആഗസ്റ്റ് 19ന് എത്തും