‘അഞ്ച് സെന്‍റും സെലീനയും’; മാത്യു തോമസും അന്ന ബെന്നും വീണ്ടും ഒന്നിക്കുന്നു

പ്രമുഖ പ്രൊഡക്ഷൻ ഹൗസായ ഇ4 എന്‍റർടെയ്ൻമെന്‍റ് പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ജെക്സണ്‍ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അഞ്ച് സെന്‍റും സെലീനയും’ എന്നാണ് പേരിട്ടിരിക്കുന്നത്. മാത്യു തോമസ്, അന്ന ബെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകരായ അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസൻ, അമൽ നീരദ്, ബേസിൽ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നിവരാണ് ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ചിത്രത്തിന്‍റെ പൂജയും സ്വിച്ചോൺ ചടങ്ങും നവംബർ 21 രാവിലെ 7 മണിക്ക് വല്ലാർപാടം പള്ളിയിൽ നടക്കും. സുധി കോപ്പ, സിബി തോമസ്, അരുൺ പാവുമ്പ, രാജേഷ് പറവൂർ, ഹരീഷ് പേങ്ങൻ, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോൾ, രശ്മി അനിൽ, ശ്രീലത നമ്പൂതിരി, പോളി വത്സൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇ4 എന്‍റർടെയ്ൻമെന്‍റ്, എപി ഇന്‍റർനാഷണൽ എന്നിവയുടെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ബെന്നി പി നായരമ്പലമാണ്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിർവഹിക്കുന്നു.

K editor

Read Previous

തരൂര്‍ വിഷയം; പരാതിയുമായി എ കെ രാഘവൻ മുന്നോട്ട് പോകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

Read Next

തെന്മലയിലെ റബ്ബർ എസ്റ്റേറ്റിൽ കാട്ടാന പ്രസവിച്ചു; കണ്ടത് ടാപ്പിങ്ങിന് പോയ തൊഴിലാളികൾ