കനത്ത തിരയില്‍ പെട്ട് മീന്‍പിടിത്ത ബോട്ട്; കഷ്ടിച്ച് രക്ഷപ്പെട്ട് തൊഴിലാളികള്‍

കൊല്ലം: കടൽക്ഷോഭത്തെ തുടർന്ന് കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിൽ അപകടം. മത്സ്യബന്ധന ബോട്ടുകളിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

നീണ്ടകര അഴിമുഖത്താണ് ആദ്യ അപകടം നടന്നത്. തിരമാലകളിൽ ആടിയുലയുന്ന ബോട്ടിൽ നിന്ന് ഒരു മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന ബോട്ടിലുണ്ടായിരുന്നവരാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

കരുനാഗപ്പള്ളി അഴീക്കൽ തുറമുഖത്ത് ബോട്ടിൽ നിന്ന് കടലിൽ വീണ മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ചേറ്റുവയിൽ നിന്ന് മത്സ്യബന്ധനത്തിൻ പോയവരാണ് ശക്തമായ തിരമാലകളിൽ അകപ്പെട്ട് കടലിൽ വീണത്.

K editor

Read Previous

പത്തനംതിട്ടയില്‍ അതിതീവ്ര മഴ; 48 മണിക്കൂറില്‍ പെയ്തത് 213 എംഎം മഴ

Read Next

“റോബോട്ട് ഡോക്ടർ’ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും നടപ്പാക്കാൻ യുഎഇ