മത്സ്യത്തൊഴിലാളിക്ക് നേവിയുടെ വെടിയേറ്റു; നില ​ഗുരുതരം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിയെ നാവികസേന വെടിവെച്ചു. തെക്കൻ മാന്നാർ ഉൾക്കടലിൽ മത്സ്യബന്ധനത്തിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥർ ബോട്ട് നിർത്താൻ ആവശ്യപ്പെടുകയും തൊഴിലാളികൾ നിർത്താതെ പോകുകയും ചെയ്തു. തുടർന്നാണ് നാവിക സേനാംഗങ്ങൾ ബോട്ടിന് നേരെ വെടിയുതിർത്തത്.

വീരവേലിനാണ് വയറ്റിലും തുടയിലും വെടിയേറ്റത്. ഇദ്ദേഹത്തിന്‍റെ നില ഗുരുതരമാണ്. മയിലാടുതുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളി രാമനാഥപുരം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

Read Previous

പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ്; രോഗി മരിച്ച സംഭവത്തിൽ ആശുപത്രി പൂട്ടി സീൽ ചെയ്തു

Read Next

കല്ലുവാതുക്കൽ മദ്യദുരന്ത കേസ്; മണിച്ചന്‍ ജയിൽ മോചിതനായി