മത്സ്യ ബന്ധനം നടത്തുന്നവർക്കും, വിൽപ്പന നടത്തുന്നവർക്കും, കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം

ബേക്കൽ: മത്സ്യബന്ധനം നടത്തുന്നവർക്കും, കച്ചവടം നടത്തുന്നവർക്കും കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് വേണമെന്ന് പോലീസ്  നിർദ്ദേശം പുറപ്പെടുവിച്ചു.

കോവിഡ്  വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്.

ഇതു പ്രകാരം കടലിൽ മീൻ പിടിക്കാൻ  പോകുന്നവർക്കും, മത്സ്യം വിൽപ്പന നടത്തുന്നവർക്കും കോവിഡ് നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

റോഡരികിൽ വാഹനങ്ങളിൽ നടക്കുന്ന മീൻ കച്ചവടം അനുവദിക്കില്ലെന്ന്  പോലീസ്  വ്യക്തമാക്കി. വഴിയരികിൽ ആൾകൂട്ടങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള മീൻ കച്ചവടവും അനുവദിക്കില്ല.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കുമെന്ന് ബേക്കൽ എസ് ഐ പി. അജിത്ത്കുമാർ പറഞ്ഞു.

ഓണത്തോടനുബന്ധിച്ച്  കടകളിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാൻ പോലീസ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കടകളിൽ ഒരേ സമയം 6 പേരിൽ കൂടുതൽ ആൾക്കാരെ കയറ്റാൻ പാടില്ല.

തിരക്ക്  കൂടുതലാണെങ്കിൽ ബാക്കിയുള്ള ഉപഭോക്താക്കൾക്ക് ടോക്കൺ നൽകണം. കടകളിൽ ഏ.സി ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

LatestDaily

Read Previous

ഓൺലൈൻ ഭ്രാന്ത് യുവാവിനെ മാനസിക കേന്ദ്രത്തിലാക്കി

Read Next

ഫോട്ടോഗ്രാഫർ മരണപ്പെട്ടു