കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്‍റിന്‍റെ ആദ്യ ഘട്ടം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 20 ന് രാവിലെ 10 വരെ ഓൺലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചത്.

ആദ്യഘട്ടത്തിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ ഓൺലൈൻ പേയ്മെന്‍റായോ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഹെഡ് പോസ്റ്റ് ഓഫീസുകൾ വഴിയോ 23 മുതൽ 26 വരെ ഉച്ചകഴിഞ്ഞ് 3 മണിക്കകം ഫീസ് അടയ്ക്കണം. രണ്ടാം ഘട്ട അലോട്ട്മെന്‍റിന് പരിഗണനയ്ക്കായി വിദ്യാർത്ഥികൾ ഓപ്ഷൻ കൺഫർമേഷൻ നൽകണം. ഓപ്ഷൻ കൺഫർമേഷൻ നടത്താനും ഓപ്ഷനുകൾ ക്രമീകരിക്കാനും / ഒഴിവാക്കാനും പുതിയ കോഴ്സുകൾ / കോളേജുകൾക്ക് ഓപ്ഷനുകൾ നൽകാനും 24 മുതൽ 27 വരെ കാൻഡിഡേറ്റ് പോർട്ടലിൽ സൗകര്യമുണ്ടാകും.

Read Previous

പോപ്പുലർ ഫ്രണ്ടിനെതിരെ താലിബാൻ മാതൃക മതമൗലികവാദത്തിന് തെളിവുണ്ടെന്ന് എൻഐഎ

Read Next

ഹർത്താലിൽ വ്യാപക ആക്രമണം; കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി