കേരളത്തിലേക്കുള്ള ആദ്യ ഭാരത് ഗൗരവ് ട്രെയിന്‍ ഓണത്തിന്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് കീഴിലുള്ള ഭാരത് ഗൗരവ് ട്രെയിന്‍ സർവീസ് ഓണക്കാലത്ത് കേരളത്തിലെത്തും. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള റെയിൽവേയുടെ സ്വകാര്യ പങ്കാളിത്ത പദ്ധതിയാണ് ഭാരത് ഗൗരവ്.

ട്രെയിന്‍ യാത്ര, താമസസൗകര്യം, കാഴ്ചകള്‍ കാണാനുള്ള അവസരം, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, യാത്രാ ഗൈഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഭാരത് ഗൗരവ് സ്‌കീമില്‍ ഒരുക്കുക. ഇന്ത്യൻ റെയിൽവേയും ഉലറെയില്‍ ട്രാവൽ ടൈംസും സംയുക്തമായി ഒരുക്കുന്ന ട്രെയിനാണ് എത്തുക.

സെപ്റ്റംബർ രണ്ടിന് കേരളത്തിലെത്തുന്ന ട്രെയിൻ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍, കണ്ണൂര്‍-കാസര്‍ഗോഡ് വഴി മംഗളൂരുവിലേക്ക് പോകും. മൈസൂര്‍, ഹംപി, ഹൈദരാബാദ്, റാമോജി, ഔറംഗാബാദ്, എല്ലോറ, അജന്ത, സ്റ്റിച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങള്‍ ഈ പാക്കേജിന്റെ ഭാഗമായി സന്ദര്‍ശിക്കാനാകും.

K editor

Read Previous

ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല? യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ

Read Next

രാഷ്ട്രീയം പറയരുത്; വി.ഡി സതീശനെതിരെ പ്രതിഷേധവുമായി സമരക്കാർ