ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 14 മരണം

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 14 പേർ മരിച്ചു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി പേർക്ക് പൊള്ളലേറ്റു. ധൻബാദിലെ ആശിർവാദാ ടവർ എന്ന അപ്പാർട്ട്മെന്‍റിലാണ് തീപിടിത്തമുണ്ടായത്. പെട്ടെന്ന് തീ പടർന്നതാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 160 കിലോമീറ്റർ അകലെ വൈകിട്ട് ആറോടെയാണ് തീപിടുത്തമുണ്ടായത്.

സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം അറിയിച്ചു. ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

മുൻ കേന്ദ്ര നിയമമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

Read Next

മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്; ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാൻ സാധ്യത