കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈറ്റ് സെൻട്രൽ ജയിലിൽ തീപിടുത്തം. ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റ് സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. എത്ര പേർക്ക് പരിക്കേറ്റു എന്നതിലും ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. തീപിടുത്തത്തെ തുടർന്ന് തടവുകാരെ മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.

K editor

Read Previous

അബുദാബിയിലെ സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മിഡ് ടേം അവധി

Read Next

അങ്കമാലിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു