ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലെ പോളി ഫിലിം ഫാക്ടറിയിൽ തീപ്പിടിത്തം. നാസിക് ജില്ലയിലെ ഘട്ട്പുരിയിലെ മുണ്ടേഗാവ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ ശക്തമായ സ്ഫോടനവും തുടർന്ന് തീപിടുത്തവും ഉണ്ടായി. നിരവധി ജീവനക്കാർ ഫാക്ടറിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തീപിടുത്തത്തിന്റെ വീഡിയോ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്. ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്നത് വീഡിയോയിൽ കാണാം.
വീഡിയോ ചുവടെ:
Massive Fire After Explosion In Nashik Factory, Workers Feared Trapped https://t.co/OYOTGOiRIT pic.twitter.com/g7NpjY7tfa
— NDTV (@ndtv) January 1, 2023