ആന്‍റണി പെരുമ്പാവൂരുമായുള്ള സാമ്പത്തിക ഇടപാട്; മോഹൻലാലിൻ്റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

മോഹൻലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ ആദായനികുതി വകുപ്പിൻ്റെ അന്വേഷണം. മോഹൻലാലിന്‍റെ കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൊഴിയെടുത്തു.

സിനിമയുടെ ലാഭം പങ്കിടുന്നതുൾപ്പെടെയുള്ള പല കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്നാണ് നടപടി.
മൊഴിയെടുക്കൽ നാലര മണിക്കൂർ നീണ്ടുനിന്നതായാണ് റിപ്പോർട്ട്. 2011ൽ മോഹൻലാലിന്‍റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

Read Previous

സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് സച്ചിന്‍ തെണ്ടുൽക്കർ; ഏറ്റെടുത്ത് ആരാധകർ

Read Next

എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ കമൽ ഹാസൻ നായകനാകും