മമ്മൂട്ടിയുമൊത്തുള്ള സിനിമ തന്റെ സ്വപ്നമാണെന്ന് സിബി മലയില്‍

മമ്മൂട്ടിയുമൊത്തുള്ള ഒരു സിനിമ തന്റെ സ്വപ്നമാണെന്ന് സംവിധായകൻ സിബി മലയിൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ഇന്ന് റിലീസിനെത്തുകയാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു സിബി മലയിൽ ചിത്രം തീയേറ്ററുകളിലെത്തുന്നത്. ആസിഫ് അലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

“മമ്മൂട്ടിയുമായി ചെയ്യാൻ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തിനോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയെ വച്ച് ഒരു സിനിമ ചെയ്യുക എന്നത് എന്‍റെ സ്വപ്നമാണ്. മമ്മൂട്ടി തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാൻ എളുപ്പമാണ്. സമീപിച്ചിട്ടില്ല എന്ന പ്രശ്നം മാത്രമേ ഉള്ളൂ. അദ്ദേഹവുമായി എനിക്ക് ചെയ്യാൻ കഴിയുന്ന സബ്ജക്ട് വന്നില്ല എന്നേയുള്ളൂ” സിബി മലയിൽ പറഞ്ഞു.

സിനിമാ മേഖലയിലെ സൗഹൃദങ്ങൾ പുതിയ യുഗത്തിൽ പഴയത് പോലെ ശക്തമല്ലെന്ന് തനിക്ക് തോന്നിയതായി സിബി മലയിൽ പറഞ്ഞു. എല്ലാവരും ഒരോ തുരുത്തിലേക്ക് ചുരുങ്ങിപ്പോയതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബിജെപി സ്വര്‍ണ്ണ മോതിരം സമ്മാനിക്കും

Read Next

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് 200 സ്മാർട് നഗരങ്ങൾ സ്ഥാപിക്കാൻ സൗദി അറേബ്യ