കഞ്ചാവ് സംഘങ്ങൾ ഏറ്റുമുട്ടി യുവാവിന് കുത്തേറ്റു

കാഞ്ഞങ്ങാട്: ഇഖ്ബാൽ ജംങ്ങ്ഷനിൽ ഉദുമ സ്വദേശിക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 മണിക്ക് കഞ്ചാവ് സംഘങ്ങൾ തമ്മിൽ  നടന്ന തർക്കത്തിലാണ്  ഉദുമയിലെ ബദറുൽ മുനീറിന് കുത്തേറ്റത്.

പൂച്ചക്കാട് സ്വദേശി താജുദ്ദീനാണ് ബദറുൽ മുനീറിന്റെ നെഞ്ചത്തും പുറത്തും കത്തി കൊണ്ട് കുത്തിയത്. പരിക്കേറ്റ യുവാവിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

യുവാവിന്റെ പുറത്ത് 3 കുത്തുകളും, നെഞ്ചിൽ ഒരു കഠാര കുത്തും ഏറ്റിട്ടുണ്ട്. കഞ്ചാവു കച്ചവടത്തർക്കമാണ് കത്തിക്കുത്തിന് കാരണം. കഞ്ചാവ് ഉപയോഗത്തിനിടെ രണ്ടു പേരെ ഹൊസ്ദുർഗ്ഗ് പ്രിൻസിപ്പൽ എസ്ഐ, കെ.പി. വിനോദ്കുമാർ ഇന്നലെ  പിടികൂടി കേസെടുത്തിരുന്നു.

മൻസൂർ ആശുപത്രിക്ക് സമീപത്ത് കമറുദ്ദീൻ, യാസിർ എന്നിവരെയാണ് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ എസ്ഐ പിടികൂടിയത്.

ലോക്ഡൗണിൽ ഇളവുകൾ കിട്ടിയതോടെ കാഞ്ഞങ്ങാട്ട് കഞ്ചാവ് മാഫിയ വീണ്ടും സജീവമായിട്ടുണ്ട്.

Read Previous

എൻഡോസൾഫാൻ രോഗിയുടെ 2 ലക്ഷം രൂപ തട്ടിയെടുത്തു, തട്ടിപ്പിന് പിന്നിൽ മലയോരത്തെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ

Read Next

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കി, ജാഗ്രത