മദ്യം പങ്കുവെച്ചതിനെച്ചൊല്ലി തർക്കം: തലയ്ക്കടിയേറ്റ യുവാവ് ചികിൽസയിൽ

അമ്പലത്തറ:  മദ്യലഹരിയിൽ സുഹൃത്തിന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച യുവാവിനെതിരെ അമ്പലത്തറ പോലീസ് കേസ്സെടുത്തു.

ജുലായ് 19-ന് മദ്യം പങ്കുവെയ്ക്കുന്നതിനെച്ചോല്ലിയുണ്ടായ തർക്കത്തിലാണ് യുവാവ് സുഹൃത്തിന്റെ തലയ്ക്ക് മരക്കഷണം കൊണ്ടടിച്ചത്.

ചാലിങ്കാലിലെ കണ്ണന്റെ മകൻ സതീശനെയാണ് 26, സുഹൃത്തായ ചാലിങ്കാലിലെ ചോയിയുടെ മകൻ പ്രമോദ് 32, വിറക് കഷണം കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയത്. തട്ടുമ്മലിൽ ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ മദ്യം പങ്കുവെയ്ക്കുന്നിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

തലയ്ക്കടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ പ്രമോദ് പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ഇദ്ദേഹത്തിന്റെ സഹോദരി അമ്പലത്തറ പോലീസിൽ നൽകിയ പരാതിപ്രകാരമാണ് പ്രമോദിനെതിരെ കേസ്സെടുത്തത്.

LatestDaily

Read Previous

പുതിയകോട്ടയിൽ സമാന്തര മദ്യവിൽപ്പന

Read Next

സ്വന്തം ശവക്കുഴി തോണ്ടുന്നവർ