ഗ്യാസ് അടുപ്പിൽ തീപ്പിടിച്ച് പൊള്ളലേറ്റ പതിനഞ്ചുകാരൻ മരിച്ചു

കാഞ്ഞങ്ങാട് : ഗ്യാസ് അടുപ്പിൽ നിന്നും തീപ്പടർന്ന് പിടിച്ച് പൊള്ളലേറ്റ 15 വയസ്സുകാരൻ മരണപ്പെട്ടു. പറമ്പ ആലത്തടിയിലെ സുശീലയുടെ മകൻ വൈശാഖാണ് പൊള്ളലേറ്റ് മരണപ്പെട്ടത്. അമ്മ സുശീല ജോലിക്കായി പുറത്ത് പോയ സമയത്താണ് അപകടം. ഗ്യാസ് അടുപ്പ് തുറന്നശേഷം മണ്ണെണ്ണ വിളക്കുകൊണ്ട് ഗ്യാസ് അടുപ്പ് കത്തിക്കാൻ ശ്രമിക്കവെ വിളക്കിൽ നിന്നും മണ്ണെണ്ണ ഗ്യാസ് അടുപ്പിലേക്കും വൈശാഖിന്റെ ദേഹത്തേക്കും മറിഞ്ഞു. ഗ്യാസ് അടുപ്പിൽ നിന്നും പടർന്ന തീ വൈശാഖിന്റെ വസ്ത്രത്തിലേക്ക് പിടിച്ചാണ് അപകടം. വള്ളിക്കടവ് ഗവ. ഹയർസെക്കണ്ടറി സ്കൂളിലെ പ്ലസ്്വൺ വിദ്യാർത്ഥിയാണ്. വൈശാഖിനെ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും, ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

Read Previous

ഫാഷൻ ഗോൾഡ് അന്വേഷണം നിലച്ചു

Read Next

പതിനാലുകാരി വീടുവിട്ടത് മൂന്നാംതവണ; രക്ഷപ്പെട്ടത് അദ്ഭുതകരം