ഫിഫ ലോകകപ്പ് ; 13 എയർലൈനുകളുടെ സർവീസ് ദോഹ വിമാനത്താവളം വഴി

ദോഹ: നാളെ മുതൽ 13 എയർലൈനുകളുടെ സർവീസ് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന്. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് ശേഷം ദോഹ അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെയാണ് വീണ്ടും തുറന്നത്.

ഡിസംബർ 30 വരെ എയർ അറേബ്യ, എയർ കെയ്റോ, ബദർ എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ്, ഹിമാലയൻ എയർലൈൻസ്, ജസീറ എയർവേയ്സ്, നേപ്പാൾ എയർലൈൻസ്, പാകിസ്താൻ ഇന്‍റർനാഷണൽ എയർലൈൻസ്, പെഗസസ് എയർലൈൻസ്, സലാം എയർ, തുർക്കോ ഏവിയേഷൻ എന്നിവ ദോഹ വിമാനത്താവളം വഴിയാണ് സർവീസ് നടത്തുക.

Read Previous

കേന്ദ്ര വിഹിതം കുറഞ്ഞു ; റേഷൻ കടകളിൽനിന്നുള്ള ആട്ടവിതരണം പൂർണമായി നിലച്ചേക്കും

Read Next

ലഹരി മരുന്നുമായി പാകിസ്താന്‍ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയില്‍