ഫിഫ ഫുട്ബോൾ ലോകകപ്പ്; ഉദ്ഘാടനച്ചടങ്ങുകൾക്ക് ‌തുടക്കം

ദോഹ: ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8 മണിയോടെയാണ് ആരംഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പൈതൃകവും ഫിഫ ലോകകപ്പിന്‍റെ ചരിത്രവും ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറുക.

പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യമാണ് ഉദ്ഘാടന ചടങ്ങിന്‍റെ ഹൈലൈറ്റ്. ജുങ്‌കൂക്കിന്റെ ഡ്രീമേഴ്സ് എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയോ ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ തത്സമയ അവതരണം നടക്കും. ബ്രിട്ടീഷ് ഗായകൻ റോബി വില്യംസ്, കനേഡിയൻ നടിയും ഗായികയുമായ നോറ ഫത്തേഹി എന്നിവരും പങ്കെടുക്കും.

Read Previous

ലോകകപ്പിന് കൊടിയേറി; ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യുന്ന ചാനലുകൾ ഏതെല്ലാം

Read Next

കശ്മീരിൽ 3 ലഷ്കറെ ത്വയ്ബ ഭീകരർ അറസ്റ്റിൽ; ഭീകരൻ സജ്ജാദ് തന്ത്ര കൊല്ലപ്പെട്ടു